നവവധുവിനെ ട്രെയിനില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി

died

പട്‌ന: നവവധു ദുരൂഹ സാഹചര്യത്തില്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ച നിലയില്‍. ബിഹാറിലെ പട്‌നയ്ക്കടുത്ത് അരാ ജില്ലയിലാണ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

22 വയസ്സുകാരിയായ സൃഷ്ടി സിങ്ങിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പായിരുന്നു അരാ സ്വദേശി തന്നെയായ സൂരജ് സിങ്ങുമായി യുവതിയുടെ വിവാഹം നടന്നത്.

വിവാഹത്തിന് ശേഷം സ്വന്തം വീടിന് സമീപമുള്ള ഒരു കോളനിയില്‍ ഭര്‍ത്താവിനൊപ്പമായിരുന്നു യുവതിയുടെ താമസം.

യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ യുവതിക്ക് ഭര്‍തൃവീട്ടുകാരില്‍ നിന്നും മാനസിക പീഡനം ഏറ്റിരുന്നതായും സഹോദരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Top