വിദ്യാർത്ഥികളുടെ പുറം പ്രദേശത്തെ വിസര്‍ജനം ; ഫോട്ടോ എടുക്കാൻ അധ്യാപകർക്ക് ചുമതല

പാറ്റ്‌ന: ബിഹാറിലെ അധ്യാപകർക്ക് വിത്യസ്തമായൊരു ചുമതല നൽകിയിരിക്കുകയാണ് സര്‍ക്കാര്‍.

വിദ്യാർത്ഥികളുടെ പുറം പ്രദേശത്തെ വിസര്‍ജനം തടയാനാണ് സര്‍ക്കാര്‍ അധ്യാപകരെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തിൽ വിസര്‍ജനത്തിനായി പുറം പ്രദേശത്തെ ആശ്രയിക്കുന്നവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കാനും അധ്യാപകർക്ക് സർക്കാർ നിര്‍ദേശം നല്‍കി.

സംസ്ഥാനത്തിന്റെ ശുചിത്വം ഉറപ്പാക്കുന്നതിനായാണ് ഈ അപൂര്‍വ്വ നടപടി.

പുലര്‍ച്ചെ അഞ്ച് മണിക്കും വെകുന്നേരം നാലു മണിക്കും ഇതിനായി ഒരോ അധ്യാപകരെ ചുമതലപ്പെടുത്തി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവ് നല്‍കി.

സർക്കാരിന്റെ പുതിയ ഉത്തരവ് നടപ്പാക്കാൻ സ്കൂൾ പ്രിൻസിപ്പാൾമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Top