ബീഹാറിൽ കനത്ത സുരക്ഷയോടെ രണ്ടാം ഘട്ട തിരഞ്ഞെടപ്പ് നാളെ

ബീഹാർ ;ബീഹാർ തിരഞ്ഞെടപ്പിന്റെ രണ്ടാം ഘട്ട വോട്ടിംഗ് നാളെ ആരംഭിക്കും. കനത്ത സുരക്ഷയിലായിരിക്കും വോട്ടിങ് നടത്തുക. സീമാഞ്ചൽ മേഖലയിൽ നിന്നുൾപ്പടെ 94 മണ്ഡലങ്ങളിൽ നിന്നുള്ളവരാണ് നാളെ പോളിംഗ് ബൂത്തുകളിൽ എത്തുക.

ഭരണം നിലനിർത്താൻ എൻ.ഡി.എയും, ഭരണത്തിലേറാൻ യുപിഎയും കനത്ത പോരാട്ടമായിരിക്കും കാഴ്ച വയ്ക്കുക. അതേസനയം, മധ്യപ്രദേശ് നിയമസഭയിലേയ്ക്കുള്ള 24 നിയമസഭാ മണ്ഡലങ്ങളിലെ നിർണായകമായ ഉപതെരഞ്ഞെടുപ്പും നാളെ നടക്കും.

Top