ബിഹാറിലെ സ്‌കൂളില്‍ സ്‌ഫോടനം ; മൂന്ന് വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു

പാറ്റ്‌ന: ബിഹാറിലെ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു.

ശനിയാഴ്ച രാവിലെ ബിഹാറിലെ പാറ്റ്‌നയിലുള്ള ഉര്‍ദു കന്യാ മിഡില്‍ സ്‌കൂളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു.

സ്‌കൂളിന്റെ പരിസരത്തുണ്ടായിരുന്ന മാലിന്യക്കൂനയിലാണ് സ്‌ഫോടനമുണ്ടായതെന്നും ഇത് ബോംബ് സ്‌ഫോടനം അല്ലെന്നും പൊലീസ് വ്യക്തമാക്കി. മാലിന്യക്കൂനയിലുണ്ടായിരുന്ന വെടിമരുന്നുകള്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Top