ബീഹാറില്‍ പീഡന ശ്രമം തടഞ്ഞ 17 വയസ്സുകാരിക്ക് നേരെ ആസിഡാക്രമണം

ഭഗല്‍പൂര്‍: പീഡന ശ്രമം തടഞ്ഞ 17 വയസ്സുകാരിക്ക് നേരെ ആസിഡാക്രമണം. ബീഹാറിലെ ഭഗല്‍പൂരിലാണ് അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയുടെമേല്‍ ആസിഡൊഴിച്ചത്. സംഭവത്തില്‍ ബീഹാര്‍ ബഗല്‍പൂര്‍ സ്വദേശിയായ പ്രിന്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ പാറ്റ്‌ന മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രിന്‍സും ഇയാളുടെ മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയെ തോക്കിന്‍ മുന്നില്‍ നിര്‍ത്തി ഭയപ്പെടുത്തിയ ശേഷം കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവാക്കളുടെ ശ്രമത്തെ പെണ്‍കുട്ടി ചെറുത്തതോടെ, യുവാവ് ദേഹത്തേയ്ക്ക് ആസിഡൊഴിക്കുകയായിരുന്നു.

Top