ബീഹാറില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം; 25 മലയാളികള്‍ കുടുങ്ങി കിടക്കുന്നുവെന്ന്

പാറ്റ്‌ന: ബീഹാറില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 25 മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്.

പാറ്റ്‌നയിലെ രാജേന്ദ്ര നഗറിലാണ് മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട് ഉള്ളത്. ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇവര്‍ കുടുങ്ങിയത്. ആളുകള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റുകളുടെ ആദ്യനില വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.

അതേസമയം, രക്ഷപ്രവര്‍ത്തര്‍ത്തനം തുടങ്ങിയിട്ടില്ലെന്ന പരാതിയും ഉയര്‍ന്നു വരുന്നുണ്ട്.

Top