ബീഹാറിലെ മഴക്കെടുതി, മരിച്ചവരുടെ എണ്ണം 98 ആയി

പാറ്റ്‌ന: ബീഹാറില്‍ പ്രളയ കെടുതിയില്‍ മരിച്ചവരുടെ എണ്ണം 98 ആയി.

15 ജില്ലകളിലായി 93 ലക്ഷത്തിലധികം പേരെ മഴക്കെടുതി ബാധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. മാത്രമല്ല കനത്ത മഴയെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു.

നേപ്പാള്‍ അതിര്‍ത്തിയിലെ ജില്ലകളെയാണ് മഴ ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. മഴ ഒരാഴ്ചകൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

Top