ബിഹാര്‍ തെരഞ്ഞെടുപ്പ്: ശിവസേന 40 മുതല്‍ 50 സീറ്റുകളില്‍ മത്സരിക്കും

മുംബൈ: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 40 മുതല്‍ 50 സീറ്റുകളില്‍ മത്സരിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഏതെങ്കിലും പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. പപ്പു യാദവിന്റേത് അടക്കമുള്ള പ്രാദേശിക പാര്‍ട്ടികള്‍ ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ബിഹാറില്‍ എന്‍.സി.പിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ശിവസേന നീക്കം. ആര്‍.ജെ.ഡി-കോണ്‍ഗ്രസ്- ഇടത് പാര്‍ട്ടികള്‍, ജെ.ഡി.യു-ബി.ജെ.പി സഖ്യങ്ങള്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നു. ബി.എസ്.പി-ഉപേന്ദ്ര കുശ് വാഹയുടെ രാഷ്ട്രീയ ലോക സമത പാര്‍ട്ടി-അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം എന്നിവര്‍ ചേര്‍ന്ന് മൂന്നാം സഖ്യവും രൂപീകരിച്ചിട്ടുണ്ട്.

Top