ബിഹാറിൽ പോലീസ് സ്റ്റേഷനിൽ തീപിടിത്തം; ആർക്കും പരിക്കില്ല

പാറ്റ്ന: ബിഹാറിന്‍റെ തലസ്ഥാനമായ പാറ്റ്നയിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ തീപിടിത്തം. വ്യാഴാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

പോലീസ് സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന ആറോളം വാഹനങ്ങൾ അഗ്നിക്കിരയായി. പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് ആരോ ഒരാൾ സിഗരറ്റു കുറ്റി വലിച്ചെറിഞ്ഞതാണ് തീപിടിത്തത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു.

Top