Bihar Police Drags Body Hundreds Of Metres With Rope Around Neck

deadbody

വൈശാലി: ബിഹാറില്‍ പൊലീസുകാര്‍ മൃതദേഹത്തിന്റെ കഴുത്തില്‍ കയര്‍കെട്ടി വലിച്ചുകൊണ്ടുപോയത് മീറ്ററുകളോളം. വൈശാലി ജില്ലയില്‍ ഗംഗാ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളുടെ മൃതദേഹത്തോടാണ് പൊലീസ് അനാദരവ് കാണിച്ചത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞെത്തിയ പൊലീസ് മൃതദേഹം പുഴയില്‍ നിന്നെടുക്കുകയും ജനക്കൂട്ടം നോക്കിനില്‍ക്കെ വാഹനത്തിലേക്ക് വലിച്ചിഴക്കുകയുമായിരുന്നു. എന്നാല്‍ ആംബുലന്‍സോ മറ്റ് ജോലിക്കാരെയോ ലഭിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് നല്‍കുന്ന വിശദീകരണം.

സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top