പശുമോഷണം ആരോപിച്ച് ബിഹാറില്‍ ഗ്രാമീണനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

beat

അരാരിയ: പശുമോഷണം ആരോപിച്ച് ബിഹാറില്‍ ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ദക് ഹരിപുര്‍ ഗ്രാമത്തിലാണ് രാജ്യത്തെ ഞെട്ടിച്ച ആള്‍ക്കൂട്ട കൊലപാതകം നടന്നത്. അയല്‍ ഗ്രാമത്തില്‍ നിന്നുള്ള മഹേഷ് യാദവ് (44) ആണ് കൊല്ലപ്പെട്ടത്.

രണ്ടു പേരോടൊപ്പം പശുവിനെ മോഷ്ടിച്ചെന്നാരോപിച്ചു പിടികൂടിയ മഹേഷ് യാദവിനെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. മഹേഷ് യാദവിന് നിരവധി പശുമോഷണവുമായി ബന്ധമുള്ളതായി സൂചനയുണ്ടെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Top