തെരഞ്ഞെടുപ്പ് ചട്ടലംഘനം; ബിഹാറില്‍ സിപിഐ എംഎല്‍എ അറസ്റ്റില്‍

 

പാറ്റ്‌ന: തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കാന്‍ തയാറെടുത്ത സിപിഐ എംഎല്‍എ ബിഹാറില്‍ അറസ്റ്റിലായി. ബിഹാറിലെ ബച്ചാര മണ്ഡലത്തില്‍ നിന്നുള്ള അവധേഷ് കുമാര്‍ റായിയാണ് അറസ്റ്റിലായത്.

2005ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് അവധേഷ് കുമാര്‍ റായിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ബെഗുസരായി സിപിഐ സെക്രട്ടറിയായ റായ്‌ക്കെതിരെ 2005ല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

Top