ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 83 ആയി

പാട്‌ന: ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 83 ആയി ഉയര്‍ന്നു. ആറു കുട്ടികള്‍ കൂടി മരിച്ചതോടെയാണ് ഇന്ന് മരണ സംഖ്യ 83 ആയി മാറിയത്.

എസ്‌കെഎംസിഎച്ച് ആശുപത്രി, കേജരിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി മൂന്നു കുട്ടികള്‍ വീതമാണു മരിച്ചത്. 250 കുട്ടികള്‍ രോഗം ബാധിച്ച് ഇപ്പോള്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

തലച്ചോറിനെ ബാധിക്കുന്ന കടുത്ത പനിയാണ് അക്യൂട്ട് എന്‍സിഫിലിറ്റിസ് സിന്‍ഡ്രോം എന്ന മസ്തിഷ്‌കജ്വരം. ഇതു പരത്തുന്നത് കൊതുകുകളാണ്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണു സാധാരണയായി ഈ പനി ബാധിക്കുക.

Top