ബിഹാറിൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയിൽ ട്രെയിൻ ഇടിച്ച് അപകടം ; 4 മരണം

Bihar

പട്ന : ബിഹാറിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയിൽ ട്രെയിൻ ഇടിച്ച് 4 മരണം. ബീഹാറിലെ സിവൻ പട്ടണത്തിലാണ് പാസഞ്ചർ ട്രെയിൻ ഇടിച്ച് അപകടമുണ്ടായത്. നാലുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി റെയിൽവേ പബ്ലിക് റിലേഷൻ ഓഫീസർ അറിയിച്ചു.

Top