കനത്ത മൂടല്‍ മഞ്ഞ്; ബിഹാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം,15 പേര്‍ക്ക് പരിക്ക്

മുസഫര്‍പൂര്‍:കനത്ത മൂടല്‍ മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിട്ട് ഒരാള്‍ മരിച്ചു. ബിഹാറിലെ മുസഫര്‍പൂരില്‍ ഉണ്ടായ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. മുസഫര്‍നഗര്‍ ദേശീയപാത 28 ല്‍ ഇന്ന് രാവിലെയാണ് സംഭവം. കനത്ത മഞ്ഞ് മൂലം കാഴ്ച തടസപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാള്‍ അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മൂടല്‍ മഞ്ഞ് മൂലം കഴിഞ്ഞ ദിവസം ഡല്‍ഹി കഞ്ചാവാലഭാവന പാതയില്‍ 25 വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു.

Top