ബീഹാറിലെ പ്രളയം; മലയാളികളെ രക്ഷിക്കാന്‍ ഡല്‍ഹി നോര്‍ക്ക ഇടപെട്ടു

പട്‌ന: ബീഹാറില്‍ പ്രളയത്തില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ രക്ഷിക്കുന്നതിന് ഡല്‍ഹി നോര്‍ക്ക ഇടപെട്ടു. സംഭവത്തില്‍ പട്‌ന എഡിഎമ്മുമായി ബന്ധപ്പെട്ടെന്ന് നോര്‍ക്ക പ്രതിനിധി അറിയിച്ചു.

പ്രദേശത്ത് 20 ബോട്ടുകള്‍ ഉണ്ടെന്നാണ് ബീഹാര്‍ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് കൂടുതല്‍ മലയാളികള്‍ ഇവിടെ കുടുങ്ങിക്കിടപ്പുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. രാജേന്ദ്ര നഗറില്‍ മാത്രം പത്തിലധികം മലയാളി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

പത്തനംതിട്ട സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നവര്‍. അധികാരികളെ സഹായത്തിനായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെ സഹായം ലഭിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. പത്തിലധികം പേര്‍ രാജേന്ദ്രനഗറില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം.

Top