ബിഹാര്‍ തെരഞ്ഞെടുപ്പ്; 19 സീറ്റുകളില്‍ ലീഡ് നേടി ഇടതുപക്ഷം

cpim

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ ലീഡ് നേടി ഇടതുപക്ഷ പാര്‍ട്ടികള്‍. 29 സീറ്റുകളിലാണ് ഇടത് പാര്‍ട്ടികള്‍ മത്സരിച്ചത്. സിപിഐ എംഎല്‍ ലിബറേഷന്‍ (13), സിപിഐ എം (3 സീറ്റ്), സിപിഐ (3 സീറ്റ്) എന്നിങ്ങനെയാണ് ലീഡ് നില. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്.

സിപിഐ എം സ്ഥാനാര്‍ഥികള്‍ മഞ്ചി, വിഭൂതിപുര്‍, മതിഹാനി എന്നീ സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. വിഭൂതിപുരില്‍ 7000 ത്തില്‍ അധികവും, 8000 ഉം, മതിഹാനിയില്‍ 3000 വോട്ടുകളുമാണ് ലീഡ് ഉള്ളത്. മഹാസഖ്യത്തില്‍ 144 സീറ്റുകളില്‍ തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 70 സീറ്റിലും സിപിഐഎംഎല്‍ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.

Top