ബീഹാര്‍ തെരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് വിജ്ഞാപനം ഇന്ന്

ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. 71 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഈ മാസം 28ന് നടക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ മൂന്നിനും മൂന്നാം ഘട്ടം ഏഴിനും നടക്കും. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒന്നാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാകും പത്രിക സമര്‍പ്പണം നടക്കുക.

Top