ബിഹാര്‍ തെരഞ്ഞെടുപ്പ്; അന്തിമ ഫലം വൈകും

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വൈകിയേക്കുംം. വോട്ടെണ്ണല്‍ നാലര മണിക്കൂര്‍ പിന്നിട്ടിട്ടും പകുതി വോട്ടുകള്‍ പോലും എണ്ണി തീര്‍ന്നിട്ടില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വോട്ടെണ്ണല്‍ നടക്കുന്നതിനാലാണ് ഫലം വൈകുന്നത്. രാത്രിയോടെ മാത്രമേ വോട്ടെണ്ണല്‍ പൂര്‍ത്തിയാകൂ എന്നാണ് വിവരം.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ സഖ്യം 126 സീറ്റുകളില്‍ മുന്നിലാണ്. ആദ്യഘട്ടത്തില്‍ മുന്നേറിയ മഹാസഖ്യം നിലവില്‍ 106 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന നിരവധി മണ്ഡലങ്ങളില്‍ ലീഡ് 1,000 വോട്ടില്‍ താഴെ മാത്രമാണ്.

അതേസമയം നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കില്ലെന്ന് പ്രഖ്യാപിച്ച എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന് നിലവില്‍ രണ്ടു മണ്ഡലങ്ങളില്‍ മാത്രമാണ് ലീഡ്. ഒരു ഘട്ടത്തില്‍ ഏഴിടത്ത് വരെ ലീഡ് ചെയ്തിരുന്ന എല്‍ജെപി പിന്നീട് പിന്നോട്ട് പോവുകയായിരുന്നു.

Top