ബീഹാര്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണം; ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. തെരഞ്ഞെടുപ്പ് റദ്ദാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളില്‍ ഇടപെടാനും കഴിയില്ലെന്നും ഹര്‍ജിക്കാരോട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.

അവിനാഷ് താക്കൂറി എന്നയാളാണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. എന്നാല്‍ കോവിഡ് പ്രതിസന്ധി തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള നിയമപരമായ കാരണം അല്ല. എന്തു ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്കാവില്ലെന്നും എല്ലാ സാഹചര്യങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.

Top