ബീഹാര്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനാകില്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം നിലനില്‍ക്കെ ബീഹാര്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.

ഹര്‍ജിക്കാരോട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളില്‍ ഇടപെടാനും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. എല്ലാ സാഹചര്യങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Top