ഉത്തരേന്ത്യയില്‍ പ്രളയം: മരണം 80 ആയി, യുപിയില്‍ 14 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ലഖ്നൗ: ഉത്തരേന്ത്യയില്‍ തുടരുന്ന പ്രളയക്കെടുതിയില്‍ മരണം 80 ആയി. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രളയം ബാധിച്ചിരിക്കുന്നത്. ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ യുപിയിലെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരുകയാണ്.

ബിഹാറിന്റെ തലസ്ഥാനമായ പട്‌ന നഗരത്തിന്റെ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. ഗംഗ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് പാട്‌നയിലെ പ്രളയക്കെടുതി രൂക്ഷമാകാന്‍ ഇടയാക്കിയത്.

സെപ്റ്റംബര്‍ 30 വരെ പട്നയിലടക്കം കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും മറ്റും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീമുകളെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. പട്‌നയിലെ പ്രധാന ആശുപത്രിയായ നളന്ദ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളില്‍ വെള്ളം നിറഞ്ഞതിനാല്‍ ദുരിതത്തിലായിരിക്കുയാണ് രോഗികള്‍.

Top