വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ബീഹാര്‍ ഉപമുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷപ്പെടുത്തി

പട്ന: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുപോയ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയേയും കുടുംബത്തേയും രക്ഷപ്പെടുത്തി. ദേശീയ ദുരന്ത പ്രതികരണ സേനയെത്തിയാണ് സുശീല്‍ കുമാര്‍ മോദിയെയും കുടുംബത്തെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

വള്ളപ്പൊക്കത്തെ തുടര്‍ന്ന് മൂന്നുദിവസമായി സുശീല്‍ മോദിയുടെ കുടുംബം പട്നയിലെ വീട്ടില്‍ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു.ഇദ്ദേഹം താമസിച്ചിരുന്ന രാജേന്ദ്ര നഗര്‍ റെസിഡന്‍സ് ഏരിയ പൂര്‍ണമായും വെള്ളക്കെട്ടില്‍ മുങ്ങിയിരുന്നു.

അതേസമയം ഉത്തരേന്ത്യയിലുണ്ടായ മഴക്കെടുതികളില്‍ കഴിഞ്ഞ നാലു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 124 ആയി. ബീഹാറില്‍ ഇനിയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വ്യോമസേന ഹെലികോപ്റ്ററുകള്‍ കേന്ദ്രം അയച്ചിട്ടുണ്ട്.

Top