ബീഹാറില്‍ പരസ്ത്രീ ബന്ധം പുലര്‍ത്തിയ മകനെ മാതാപിതാക്കള്‍ തല്ലിക്കൊന്നു

death

ബീഹാര്‍: ബീഹാറിലെ ഖാഗരിയ ജില്ലയിലെ മഹേഷ്‌കുന്ത് ഗ്രാമത്തില്‍ ഭാര്യയെ ഉപേക്ഷിച്ച് പരസ്ത്രീ ബന്ധം പുലര്‍ത്തിയെന്നാരോപിച്ച് മകനെ മാതാപിതാക്കള്‍ തല്ലിക്കൊന്നു. അര്‍ബിന്ദ് കുമാര്‍ ചൗരസ്യയെന്ന ഇരുപത്തിയെട്ടുകാരനെയാണ് മാതാപിതാക്കള്‍ തല്ലിക്കൊന്നത്. ഭാര്യയെ ഉപേക്ഷിച്ചതിന്റെ പേരില്‍ അര്‍ബിന്ദുമായി മാതാപിതാക്കള്‍ എന്നും വഴക്കായിരുന്നു.

സംഭവം നടന്ന ദിവസവും ഇതേ വിഷയത്തില്‍ പതിവുപോലെ മാതാപിതാക്കളും അര്‍ബിന്ദും തമ്മില്‍ തര്‍ക്കമുണ്ടായി. എന്നാല്‍ ഇത്തവണ വഴക്ക് മൂത്ത് ഇരുവരും ചേര്‍ന്ന് അര്‍ബിന്ദിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ അര്‍ബിന്ദ് തത്ക്ഷണം മരിച്ചു. മാതാപിതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അര്‍ബിന്ദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഖാഗരിയ സര്‍ദാര്‍ ആശുപത്രിയിലേക്ക് അയച്ചു.

Top