ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷനെ പുറത്താക്കി, വി.പി കൗകബ് ഖ്വാദരിക്ക് താല്‍ക്കാലിക ചുമതല

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് അശോക് ചൗധരിയെ ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കി.

പാര്‍ട്ടിക്കെതിരായ നിരന്തര വിമര്‍ശനത്തെ തുടര്‍ന്നാണ് നടപടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ധനന്‍ ത്രിവേദി പറഞ്ഞു.

വി.പി കൗകബ് ഖ്വാദരിക്കാണ് ബിപിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല. ചൗധരിയുടെ പുറത്താക്കലോടെ ബിഹാര്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മഹാസഖ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ചൗധരി. മഹസഖ്യം ഉപേക്ഷിച്ച് നിതീഷ് എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നതോടെ ചൗധരിയും മന്ത്രിസഭയില്‍ നിന്നും പുറത്തായി.

നിതീഷ് കുമാറിന്റെ അടുപ്പക്കാരനായിരുന്ന അശോക് ചൗധരി സഖ്യം പിരിഞ്ഞതിനു ശേഷം കോണ്‍ഗ്രസ് നേതൃത്വത്തെ നിര്‍ന്തരം വിമര്‍ശിച്ച് വരികയായിരുന്നു. സഖ്യം നിലനിര്‍ത്താന്‍ പാര്‍ട്ടി ഇടപെട്ടില്ലെന്നായിരുന്നു ചൗധരിയുടെ ആരോപണം. കേന്ദ്രനേതൃത്വത്തിനെതിരെയായിരുന്നു ചൗധരിയുടെ ആക്രമണം.

Top