Bihar CM Nitish Kumar attacks Centre for ‘ignoring’ Bihar in Smart

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും അജിത് സിംഗിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് ദള്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം ഐക്യജനതാദള്‍ ആലോചിക്കുന്നു.

ബിഹാറില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യത്തെ ജെ.ഡി(യു)ആര്‍.ജെ.ഡി കോണ്‍ഗ്രസ് എന്നിവയുടെ കൂട്ടായ്മയായ മഹാസഖ്യം തറ പറ്റിച്ചതിന്റെ ആത്മവിശ്വാസമാണ് ഈ നീക്കത്തിന് പിന്നില്‍. എന്നാല്‍, യു.പിയിലെ പ്രബല പാര്‍ട്ടികളായ സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി എന്നിവര്‍ ജെ.ഡി(യു)വുമായി സഖ്യമുണ്ടാക്കുന്ന കാര്യം തള്ളി.

അജിത് സിംഗുമായി ജെ.ഡി(യു) പ്രസിഡന്റ് ശരദ് യാദവ് രണ്ടു ദിവസം മുന്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ആത്മകഥ കഴിഞ്ഞ മാസം ഡല്‍ഹിയില്‍ പുറത്തിറക്കിയപ്പോള്‍ അജിത് സിംഗ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി സഖ്യത്തിന്റെ കാര്യം ചര്‍ച്ച ചെയ്തിരുന്നു.

ഗോരഖ്പൂര്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ യു.പിയില്‍ സാന്നിദ്ധ്യമുള്ള പീസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ അയൂബ് അന്‍സാരി, നിതീഷും ജെ.ഡി(യു) ജനറല്‍ കെ.സി.ത്യാഗിയുമായും വിഷയം ചര്‍ച്ച ചെയ്തു.

ഞായറാഴ്ച ലക്‌നൗവില്‍ ചേരുന്ന ജെ.ഡി(യു)വിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം സഖ്യം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്ന് നേതാക്കള്‍ പറഞ്ഞു. ബി.ജെ.പിക്ക് ബദലായി സഖ്യം രൂപീകരിക്കുന്നതിന് അതീവ താല്‍പര്യമുണ്ടെന്ന് ത്യാഗി പറഞ്ഞു.

ഇത്തരമൊരു ക്യാന്‌പെയനില്‍ ആര്‍.എല്‍.ഡി പ്രധാന ഘടകമാണ്. അവരില്ലാതെ ഉണ്ടാവുന്ന സഖ്യം വടക്കന്‍ യു.പിയില്‍ ജയിക്കാന്‍ പോകുന്നില്ല ത്യാഗി ചൂണ്ടിക്കാട്ടി.

Top