മസ്തിഷ്‌കജ്വരം; കാരണം കണ്ടെത്താനായില്ല, ബീഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 140 ആയി

മുസാഫര്‍പുര്‍: ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ചുള്ള കുട്ടികളുടെ മരണം 140 ആയി. 119 കുട്ടികള്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലും 21 കുട്ടികള്‍ കേജരിവാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ രോഗലക്ഷണങ്ങളുമായി 626 ഓളം കുട്ടികള്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്.

മുസഫര്‍പൂരിനു പുറമെ സമസ്തിപുര്‍, ബാങ്ക, വൈശാലി ജില്ലകളിലും മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രോഗം പടരുന്നതിന്റെ കാരണം സ്ഥിരീകരിക്കാന്‍ ആരോഗ്യ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവു കുറഞ്ഞാണ്(ഹൈപ്പഗ്ലൈസീമിയ) ഭൂരിഭാഗം കുട്ടികളും മരിച്ചതെന്നാണ് അധികൃതരുടെ വാദം.

Top