അമേരിക്കയില്‍ എന്താണു സംഭവിച്ചതെന്ന് അറിയാമല്ലോ ? ; മാധ്യമപ്രവര്‍ത്തകരോടു ക്ഷോഭിച്ച് നിതീഷ് കുമാര്‍

Nitish Kumar

പാറ്റ്‌ന : ബിഹാറിലെ പ്രളയക്കെടുതി സംബന്ധിച്ചു ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോടു ക്ഷോഭിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍.

ഞങ്ങള്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ആരും വെറുതെയിരിക്കുന്നില്ല. ഇതു കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തമാണ്. രാജ്യത്തെ ഏതെല്ലാം ഭാഗങ്ങളില്‍, ലോകത്ത് എവിടെയെല്ലാം പ്രളയമുണ്ടാകുന്നുണ്ട് പാറ്റ്‌നയിലെ ചില ഭാഗങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് മാത്രമാണോ പ്രശ്‌നം അമേരിക്കയില്‍ എന്താണു സംഭവിച്ചതെന്ന് അറിയാമല്ലോയന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനിടെ പ്രളയം ബാധിച്ചവരെ സന്ദര്‍ശിക്കാനെത്തിയ നിതീഷിനു നേരെ ചിലയിടങ്ങളില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സഖ്യകക്ഷിയായ ബിജെപിയും രംഗത്തെത്തിയിരുന്നു. മഴ തോര്‍ന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പാറ്റ്‌ന വെള്ളത്തിലാണെന്നും ഇത് ഉദ്യോഗസ്ഥവീഴ്ചയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ വിമര്‍ശിച്ചിരുന്നു.

Top