ബീഹാറിൽ ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യത : തേജസ്വി യാദവ്

പാട്ന : എൻഡിഎയിലെ ഭിന്നതകൾ അടുത്ത വർഷം ബിഹാറിൽ ഇടക്കാല നിയമസഭാ തിരഞ്ഞെടുപ്പിനു വഴിയൊരുക്കുമെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. നിയമസഭാ തിരഞ്ഞെടുപ്പു ഫല അവലോകനത്തിനായി ചേർന്ന ആർജെഡി നേതൃയോഗത്തിലാണ് തേജസ്വി യാദവ് ഇടക്കാല തിരഞ്ഞെടുപ്പിനു തയാറെടുത്തിരിക്കാൻ പാർട്ടിക്കു നിർദേശം നൽകിയത്.മഹാസഖ്യത്തിന്റെ പരാജയത്തിനു കാരണം സഖ്യകക്ഷിയായ കോൺഗ്രസാണെന്നു യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു.

സീറ്റു വിഭജനത്തിൽ അർഹിക്കുന്നതിലുമധികം സീറ്റുകൾ കോൺഗ്രസ് വിലപേശി വാങ്ങിയെങ്കിലും തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നാണ് ആരോപണമുയർന്നത്. കോൺഗ്രസിനെതിരായ ആരോപണത്തെ കുറിച്ചു തേജസ്വി യാദവ് നേരിട്ടു പ്രതികരിച്ചില്ല. മുന്നണി രാഷ്ട്രീയത്തിൽ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരുമെന്നു മാത്രമാണു തേജസ്വി സഖ്യകക്ഷി പാളിച്ചയെ സൂചിപ്പിച്ചത്.

Top