ബിഹാറില്‍ ബസ് മറിഞ്ഞ് തീപിടിച്ച് 27 മരണം;നിരവധി പേര്‍ക്ക്

പട്‌ന: ബിഹാറില്‍ നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തില്‍ 27 പേര്‍ മരിച്ചു. ചമ്പാരന്‍ മേഖലയിലെ മോത്തിഹാരിയില്‍ ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.

പലരുടെയും നില ഗുരുതരമാണെന്നാണു റിപ്പോര്‍ട്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം, മരണസംഖ്യ ഉയര്‍ന്നേക്കുമെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top