ബിഹാര്‍ പിന്നോക്കവകുപ്പ് മന്ത്രി വിനോദ് കുമാര്‍ സിങ് അന്തരിച്ചു

ഡല്‍ഹി: ബിഹാറിലെ പിന്നോക്കവകുപ്പ് മന്ത്രി വിനോദ് കുമാര്‍ സിങ് അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആഗസ്റ്റ് 16നാണ് വിനോദ് സിങിനെ പാട്നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച എയര്‍ ആംബുലന്‍സില്‍ അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലെത്തിച്ചതായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

ജൂണില്‍ വിനോദ് കുമാര്‍ സിങ്ങിനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇരുവരും സുഖം പ്രാപിക്കുകയും ചെയ്തു.

Top