ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്: പ്രകടനപത്രിക പുറത്തിറക്കി മഹാസഖ്യം

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം. കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, ഇടത് പാര്‍ട്ടികള്‍ അടങ്ങുന്ന മഹാസഖ്യമാണ് ശനിയാഴ്ച പ്രകടന പത്രിക പുറത്തിറക്കിയത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കുമെന്ന് പ്രകടനപത്രിക പുറത്തിറക്കി കൊണ്ട് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. ബിജെപിക്കെതിരെയും അദ്ദേഹം വിമര്‍ശനം നടത്തി.

Top