ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രചാരകരുടെ പേര് പുറത്തുവിട്ട് ബിജെപി

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരകരുടെ പേര് പുറത്തുവിട്ട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരാണ് പ്രചാരണവേളയിലെ പ്രധാനികള്‍. രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, ധര്‍മേന്ദ്ര പ്രധാന്‍, മനോജ് തിവാരി, ഗിരിരാജ് സിംഗ് എന്നിവരും പ്രചാരണത്തിന് എത്തുന്നുണ്ട്.

കൂടാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി, ജാര്‍ഖണ്ഡ് ഉപമുഖ്യമന്ത്രി രഘുബര്‍ ദാസ് എന്നിവരും സംസ്ഥാനത്ത് പ്രചാരണത്തിനായി എത്തും. ബിഹാറിന്റെ തെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയിരിക്കുന്നത് മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനാണ്. ബിജെപി- ജെഡിയു സഖ്യമാണ് തെരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങുന്നത്.

Top