ബിഹാർ വിഷമദ്യ ദുരന്തം: ഒമ്പത് പേര്‍ക്ക് വധശിക്ഷ

ന്യൂഡൽഹി: ബിഹാറിലെ ഗോപാല്‍ഗഞ്ച് വിഷമദ്യ ദുരന്തത്തില്‍ ഒമ്പത് പേര്‍ക്ക് വധശിക്ഷ. സ്ത്രീകളായ നാല്  പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും 10 ലക്ഷം പിഴയും വിധിച്ചു.സ്‌പെഷ്യല്‍ എക്‌സൈസ് കോടതിയുടേതാണ് വിധി. വധശിക്ഷ ലഭിച്ച ഒമ്പത് പേരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്.

2016 ഓഗസ്റ്റില്‍ നടന്ന വിഷമദ്യ ദുരന്തത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു.നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാറില്‍ മദ്യം നിരോധിച്ചതിന് ശേഷം ആദ്യമായി നടന്ന വിഷമദ്യദുരന്തമാണ് ഗോപാല്‍ഗഞ്ചിലേത്.

ഇത്രയും പേരെ ഒരുമിച്ച് വധശിക്ഷക്ക് വിധിക്കുന്നത് ബംഗാളിലെ ആദ്യ സംഭവമാണെന്ന് പ്രൊസിക്യൂട്ടര്‍ ദേവ് വന്‍ഷ് ഗിരി വ്യക്തമാക്കി.

Top