നക്‌സല്‍ ആക്രമണം: റെയില്‍വേ ട്രാക്ക് തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ലാഖിസാരൈ: ബിഹാറിലെ ലാഖിസാരൈയില്‍ റെയില്‍വേ ട്രാക്ക് തകര്‍ന്ന് അപകടം. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയൂര എക്‌സ്പ്രസ് ട്രെയിനിന്റെ ജനറല്‍ കോച്ചാണ് അപകടത്തില്‍പ്പെട്ടത്.

സംഭവത്തിന് പിന്നില്‍ നക്‌സലുകള്‍ ആണെന്ന സംശയമുണ്ടെന്നും അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് പറഞ്ഞു. തകര്‍ന്ന പാളത്തിന്റെ 10 മീറ്റര്‍ നീളമുള്ള കഷണം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെടുത്തുവെന്ന് കിഴക്ക് മധ്യ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Top