‘ബിഗില്‍’. ചിത്രത്തിന്റെ കേരള തീയേറ്റര്‍ ലിസ്റ്റ് പുറത്തിറങ്ങി

മെര്‍സല്‍ എന്ന ചിത്രത്തിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബിഗില്‍’. ചിത്രത്തിന്റെ കേരള തീയേറ്റര്‍ ലിസ്റ്റ് പുറത്തിറങ്ങി. സര്‍ക്കാര്‍ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ഈ സിനിമ ഒരു സ്‌പോര്‍ട്‌സ് ചിത്രമാണ്. ചിത്രം ദീപാവലി റിലീസ് ആയി ഇന്ന് പ്രദര്‍ശനത്തിന് എത്തും.

വിജയ് നായകനാവുന്ന 63-ാമത്തെ ചിത്രമാണിത്. വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായാണ് വിജയ് അഭിനയിക്കുന്നത്.

എ.ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ ആനന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ജി.കെ. വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കലാപതി എസ്. ഗണേഷ്, കലാപതി എസ്. സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

12-ാം തീയതി റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ യൂടൂബില്‍ മാത്രം ഏഴ് മണിക്കൂറിനുള്ളില്‍ ഒരുകോടി ആളുകളാണ് കണ്ടത്.

അതേസമയം ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനു മുമ്പ് തന്നെ സിനിമയുടെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് ഏറ്റെടുത്തിരുന്നു. ഇതുവരെ ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നു സ്വന്തമാക്കിയത്.

Top