കിങ് ഖാന്റെ സീറോയെ പിന്തള്ളി ‘ബിഗില്‍’ കുതിപ്പ് തുടരുന്നു . . .

ളപതി വിജയ് ആരാധകര്‍ ഏറെ ആകാംഷയേടെ കാത്തിരുന്ന ‘ബിഗില്‍’ സിനിമയുടെ ട്രെയിലര്‍ ഒക്ടോബര്‍ 12 നാണ് റിലീസ് ചെയ്തത്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യല്‍ മീഡിയയിലും വന്‍ വരവേല്‍പാണ് ലഭിച്ചത്. റിലീസ് ചെയ്ത് 24 മണിക്കൂറിനുളളില്‍ തന്നെ 10 ലക്ഷം പേരാണ് ട്രെയിലര്‍ കണ്ടത്. ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക് ചെയ്ത (1.9 മില്യന്‍) ഇന്ത്യന്‍ സിനിമ ട്രെയിലര്‍ എന്ന റെക്കോര്‍ഡ് ഷാരൂഖ് ഖാന്റെ ‘സീറോ’ സിനിമയ്ക്കായിരുന്നു. ഈ റെക്കോര്‍ഡും ഇപ്പോള്‍ മറികടന്നിരിക്കുകയാണ് വിജയ് യുടെ ‘ബിഗില്‍’ സിനിമ. 32,184,444 പേരാണ് ഇതുവരെ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടിരിക്കുന്നത്.

തമിഴകത്തിന് സമാനമായ രീതിയില്‍ വലിയ ഒരു ആരാധകവൃന്ദം കേരളത്തിലും ദളപതിക്കുണ്ട്. ട്രയിലര്‍ പുറത്ത് വിട്ടത് കേരളത്തിലും ആവേശപൂര്‍വ്വമാണ് വിജയ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. വനിതാ ഫുട്ബോള്‍ ടീമിന്റെ കഥ പറയുന്ന സിനിമയായതിനാല്‍ സ്ത്രീകളുടെ വലിയ ഒരു തള്ളിക്കയറ്റം ഈ സിനമക്കും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെ വന്നാല്‍ രാജ്യത്തെതന്നെ ഏറ്റവും കൂടുതല്‍ പണം വാരുന്ന സിനിമയുടെ പട്ടികയില്‍ മുന്‍ നിരയില്‍ ബിഗില്‍ എത്തും. ബിഗില്‍ ട്രെയിലര്‍ പോകുന്ന പോക്ക് കണ്ട് ഇപ്പോള്‍ തന്നെ ബോളിവുഡും അമ്പരന്നിരിക്കുകയാണ്.

അറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ബിഗില്‍ കേരളത്തില്‍ എത്തിക്കുന്നത് പൃഥ്വിരാജ് ആണ്. ബിഗിലിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സ്വന്തമാക്കിയിരിക്കുന്നത്. ദീപാവലി റിലീസായാണ് ചിത്രം എത്തുന്നത്. സിനിമയില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്.

Top