കേരളത്തില്‍ വിജയ് ചിത്രം ബിഗിലിനൊപ്പം തന്നെ കുതിച്ച് കാര്‍ത്തിയുടെ കൈദിയും

ദീപാവലി റീലിസില്‍ ഒരുമിച്ച് തീയേറ്ററില്‍ എത്തിയ ചിത്രങ്ങളാണ് വിജയ് നായകനായ ആറ്റ്‌ലി ചിത്രം ബിഗിലും കാര്‍ത്തി നായകനായ ലോകേഷ് കനകരാജ് ചിത്രം കൈദിയും. റിലീസ് ചെയ്യപ്പെട്ട തീയേറ്ററുകളുടെ എണ്ണത്തിന്റെ കാര്യത്തിലും പ്രീ റിലീസ് ഹൈപ്പിലും മുന്നിലെത്തിയ് ബിഗിലിനൊപ്പം തന്നെ കിടപിടിച്ച് മന്നേറുകയാണ് കാര്‍ത്തിയുടെ കൈദിയും.

ബിഗിലിനേക്കാളും മൗത്ത് പബ്ലിസിറ്റിയില്‍ നേട്ടമുണ്ടാക്കിയ കൈദിയുടെ കളക്ഷനാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം റീലീസ് ചെയ്ത് ഏഴുദിവസം പിന്നിട്ടപ്പോഴുള്ള കേരളത്തില്‍ നിന്ന് നേടിയ ചിത്രത്തിന്റെ കളക്ഷന്‍ വിതരണക്കാരായ സ്‌ട്രെയ്റ്റ് ലൈന്‍ സിനിമാസാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 5.26 കോടി രൂപയാണ് ചിത്രം ഏഴ് ദിനങ്ങള്‍ കൊണ്ട് നേടിയിരിക്കുന്നതെന്ന് വിതരണക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പൃഥ്വിരാജ് വിതരണാവകാശം ഏറ്റെടുത്ത ബിഗിലിന്റെ കേരളത്തിലെ കളക്ഷനെപ്പറ്റിയുള്ള വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Top