പ്രണയിച്ച് കൊതി തീരാതെ വിജയിയും നയന്‍താരയും; ബിഗിലിലെ ലിറിക്കല്‍ വീഡിയോ പുറത്ത്

വിജയ്-അറ്റ്‌ലി കൂട്ടുകെട്ടിലെ പുതിയ ചിത്രമാണ് ബിഗില്‍. ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടു. എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘ഉനക്കാഗ…’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.

നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. സ്പോര്‍ട്സ് പശ്ചാത്തലമായുള്ള ചിത്രത്തില്‍ ഫുട്ബോള്‍ കോച്ചിന്റെ കഥാപാത്രമാണ് ഒന്ന്. 16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്ബോള്‍ ടീമിന്റെ കോച്ച് ആയാണ് വിജയ് എത്തുന്നതെന്നും ഇതിനായി വിജയ് പ്രത്യേക ഫിസിക്കല്‍ ട്രെയ്നിങ് എടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2019ന് ദീപാവലി റിലീസായി സിനിമ തിയേറ്ററിലെത്തും. വിവേകിന്റേതാണ് വരികള്‍. ശ്രീകാന്ത് ഹരിഹരന്‍, മധുര ധാര എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Top