മാനസികമായി പീഡിപ്പിച്ചു; കമല്‍ഹാസനെതിരെ പരാതി നല്‍കി മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി

ചെന്നൈ: മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കമല്‍ഹാസനെതിരെ പരാതി നല്‍കി മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി മധുമിത. ബിഗ് ബോസിലെ മറ്റു മത്സരാര്‍ത്ഥികള്‍ക്കെതിരേയും നടി പരാതി നല്‍കിയിട്ടുണ്ട്. ചെന്നൈ നസ്രത്ത്പേട്ട് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

കമല്‍ഹാസനും സഹമത്സരാര്‍ത്ഥികളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. തന്നെ സഹമത്സരാര്‍ത്ഥികള്‍ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കമല്‍ഹാസന്‍ മൗനം പാലിച്ചുവെന്നും അദ്ദേഹം പ്രശ്നത്തില്‍ ഇടപ്പെട്ടില്ല എന്നും മധുമിത പരാതിയില്‍ ആരോപിക്കുന്നു.

നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് മധുമിതയെ ഈയിടെ ഷോയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Top