കൊറോണ ഭീതി: ബിഗ് ബോസ് മലയാളം സീസൺ 2 അവസാനിപ്പിക്കുന്നു ?

ടെലിവിഷന്‍ ഷോകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 2. നൂറ് ദിവസങ്ങളിലായി സംപ്രേഷണം ചെയ്യപ്പെടുന്ന ഷോ ഇപ്പോള്‍ 73 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എന്നാല്‍, ആരാധകര്‍ക്ക് ഏറെ നിരാശ നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിക്കുമെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മത്സരാര്‍ത്ഥികളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.

ജനുവരി അഞ്ചിനു ചെന്നൈയിലുള്ള ഫിലിം സിറ്റിയില്‍ ആരംഭിച്ച ബിഗ് ബജറ്റ് ഷോ ബിഗ്‌ബോസ് 75-ാം എപ്പിസോഡിലേക്കെത്തുമ്പോഴാണ് അവസാനിപ്പിക്കേണ്ടി വരുന്നത്.

പുറംലോകവുമായി യാതൊരു ബന്ധവും മത്സരാര്‍ത്ഥികള്‍ക്കില്ലെങ്കിലും 300 ജീവനക്കാര്‍ക്ക് മുന്‍കരുതല്‍ അനിവാര്യമാണ്. ഒപ്പം വിമാനയാത്ര പ്രതിസന്ധിയും നിലനില്‍ക്കുന്നുണ്ട്. അവതാരകനായ മോഹന്‍ലാലിനേയും ഇതു ബാധിക്കുമെന്നു അണിയറക്കാര്‍ മുന്‍കൂട്ടിക്കാണുന്നുണ്ട്.

നിര്‍മാതാക്കളായ എന്‍ഡിമോള്‍ ഷൈന്‍ ഫെയ്‌സ്ബുക്കില്‍ ഇപ്പോഴത്തെ അവസ്ഥ പോസ്റ്റ് ചെയ്തുകഴിഞ്ഞു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഡക്ഷനും താത്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നും സൂചനയുണ്ട്.

Top