ബിഗ് ബോസ് ‘പട്ടി ഷോ’ തുറന്നടിച്ച് ജനങ്ങൾ രംഗത്ത്, ലാലിനും വിമർശനം

ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ഇന്ന് ഏറ്റവും ട്രെൻഡിങ് ആയിട്ടുള്ള ഒരു റിയാലിറ്റി ഷോ ആണ് ബിഗ്‌ബോസ് . 3 സീസണുകൾ പിന്നിട്ട് ഇപ്പോൾ സീസൺ 4 ൽ എത്തിയിരിക്കുന്ന ഈ ‘റിയൽ അല്ലാത്ത’ റിയാലിറ്റി ഷോ പ്രേക്ഷകരെ എങ്ങനെയൊക്കെയാണ് സ്വാധീനിച്ചിരിക്കുന്നത് എന്ന് ചോദിച്ചറിയാൻ ഞങ്ങൾ ഇറങ്ങിപുറപ്പെട്ടു . പല തരത്തിലുള്ള അഭിപ്രായങ്ങൾ കേട്ടങ്കിലും ഈ ഷോയെ വിമര്ശിക്കുന്നവരായിരുന്നു കൂടുതൽ . എന്നാൽ മറുവശത്തു സ്വന്തം വീട്ടിലെ പയ്യനെ പോലെ ഇതിലെ റോബിൻ എന്ന മത്സരാർത്ഥിയെ കാണുന്ന ചിലരെയും കണ്ടുമുട്ടി .


ബിഗ്ബോസില്‍ നിന്ന് പുറത്തായെങ്കിലും ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനുള്ള ഫാന്‍ ബസ് അപാരം തന്നെയാണ് . അതുപോലെ നിരന്തരമായി അസഭ്യ വര്‍ഷങ്ങള്‍ നടത്തിയിരുന്ന ജാസ്മിനെയും മാറ്റ് മത്സരാത്ഥികളെയും വളരെ വികാര ഭരിതമായി വിമര്ശിക്കുന്നവരെയും കാണാന്‍ സാധിച്ചു . മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഇത്തരമൊരു ഷോ അവതരിപ്പിക്കുന്നത് ഫാന്‍സിനെ പോലും നാണം കെടുത്തും എന്ന അഭിപ്രായവും ഉയര്‍ന്നുവന്നിരുന്നു . വളരെ രസകരമായിട്ടുള്ള കമന്റസ് ആയിരുന്നു കൂടുതലും ലഭിച്ചിരുന്നത് . എന്തായാലും ബിഗ്ബോസ് വിഷംതുപ്പുന്ന മോശമായ ഒരു റീലിറ്റിഷോ ആണെന്ന് തന്നെയാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. എക്‌സ്പ്രസ്സ് കേരളയ്ക്ക് വേണ്ടി ചൈതന്യ തയ്യാറാക്കിയ പ്രതികരണം കാണുക …..

Top