മഹാരാഷ്ട്രയിൽ വമ്പൻ ട്വിസ്റ്റ്; ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രി

നാടകീയ രംഗങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയാകും. വൈകിട്ട് 7.30യ്ക്കാണ് സത്യപ്രതിജ്ഞ. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞയ്ക്കായി ചടങ്ങുകൾ നടക്കുക. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് പ്രഖ്യാപനം നടത്തിയത്. ബാലാസാഹേബ് താക്കറെയോടുള്ള ആദരമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപനത്തിനുശേഷം ഫഡ്നാവിസ് പറഞ്ഞത്. ഫഡ്നാവിസ് സർക്കാരിൻ്റെ ഭാഗമാകില്ല എന്നും അറിയിച്ചു. ഇത് ഏകനാഥ് ഷിൻഡേയുടെ സർക്കാരാണെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

Top