പറവൂരില്‍ ക്ഷേത്രങ്ങളില്‍ വന്‍ മോഷണം; രണ്ട് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്നു

കൊച്ചി: ഒരേ ദിവസം രണ്ടു ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളും പണവും മോഷണംപോയി. എറണാകുളം പറവൂരിലെ കോട്ടുവള്ളി ശ്രീനാരായണ ക്ഷേത്രത്തിലും തൃക്കവരം ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.

ക്ഷേത്രവാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ശ്രീനാരായണ ക്ഷേത്രത്തിലെ 20 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും കാണിക്ക വഞ്ചിയിലെ പണവും നഷ്ട്ടപ്പെട്ടതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

തൃക്കവരം ക്ഷേത്ത്രിലെ 30 പവനോളം വരുന്ന തിരുവാഭരണവും കാണിക്കവഞ്ചിയിലെ പണവുമാണ് മോഷണം പോയതെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയാണ്.

Top