ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് വമ്പന്‍ ടീമുകള്‍ കളത്തിലിറങ്ങുന്നു

ദോഹ: ലോകകപ്പ് ഫുട്ബോളില്‍ വമ്പന്‍ ടീമുകള്‍ കളത്തിലിറങ്ങുന്നു. മുന്‍ചാമ്പ്യന്മാരായ ജര്‍മനി, സ്‌പെയിന്‍, കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ബെല്‍ജിയം ടീമുകളാണ് ബുധനാഴ്ച ആദ്യ മത്സരങ്ങള്‍ക്കിറങ്ങുന്നത്.2018 ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യക്ക് ആഫ്രിക്കന്‍ ശക്തികളായ മൊറോക്കയാണ് എതിരാളി. മത്സരം ഉച്ചയ്ക്ക് 3.30-ന്.ഖത്തര്‍ ലോകകപ്പില്‍ ആദ്യകളിക്കിറങ്ങുമ്പോള്‍ ജർമ്മനിക്ക് എതിരാളി ജപ്പാനാണ്. വൈകീട്ട് 6.30-നാണ് മത്സരം.യുവതാരങ്ങളുടെ കരുത്തില്‍ വരുന്ന സ്‌പെയിനിന് കോസ്റ്ററീക്കയാണ് എതിരാളി. മത്സരം രാത്രി 9.30-ന്.ബെല്‍ജിയത്തിന് കാനഡയാണ് എതിരാളികൾ . രാത്രി 12.30-നാണ് മത്സരം.

Top