ഗംഭീര്‍ ടീമിലെത്തിയതിന് പിന്നില്‍ ഒരു വലിയ കഥയുണ്ട്; വെളിപ്പെടുത്തലുമായി നൈറ്റ് റൈഡേഴ്‌സ് സിഇഒ

ഗൗതം ഗംഭീര്‍ ടീമിലെത്തിയതിന് പിന്നില്‍ ഒരു വലിയ കഥയുണ്ടെന്ന് വെളിപ്പെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂര്‍. 2011 താരലേലത്തില്‍ വലിയൊരു ‘യുദ്ധ’ത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് ഗംഭീറിനെ സ്വന്തമാക്കുന്നതെന്ന് വെങ്കി പറയുന്നു. വ്യക്തമായ പ്ലാനോടെയാണ് 2011ല്‍ താരലേലത്തിനെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെയൊന്നും നടന്നില്ല. ആദ്യം തന്നെ ഗൗതം ഗംഭീറിന്റെ പേരാണ് വന്നത്. ഞങ്ങളാണ് ആദ്യം സമീപിച്ചത്. പിന്നാലെ കൊച്ചി ടസ്‌ക്കേഴ്സും ചേര്‍ന്നു.

ഗംഭീറിന്റെ വില ഉയര്‍ന്നു. ഞങ്ങള്‍ക്ക് വിടാനുള്ള ഭാവമില്ലായിരുന്നു. അവരും വിട്ടില്ല. എന്നാല്‍ 11.4 കോടിക്ക് ഞങ്ങള്‍ ഗംഭീറിനെ ടീമിലെത്തിച്ചു. ആ സീസണില്‍ ടീം നാലാം സ്ഥാനത്തും അടുത്ത സീസണില്‍ കീരടവുമുയര്‍ത്തി. 2014ലും കൊല്‍ക്കത്തയെ കിരീടം ചൂടിക്കാന്‍ ഗംഭീറിനായി. നായകനെന്നത് വിശേഷണമല്ലെന്ന് പ്രകടനം കൊണ്ട് തെളിയിക്കാന്‍ ഗംഭീറിനായി.

2018 സീസണിലാണ് ഗംഭീറിനെ കൊല്‍ക്കത്ത വിടുന്നത്. അത് ഗംഭീറിന്റെ സ്വന്തം തീരുമാന പ്രകാരമായിരുന്നു. കൊല്‍ക്കത്തയില്‍ തുടരണമെന്ന് കൊല്‍ക്കത്ത മാനേജ്‌മെന്റ് അപേക്ഷിച്ചെങ്കിലും അനുകൂല നിലപാടല്ല ഗംഭീര്‍ സ്വീകരിച്ചത്.” വെങ്കി പറഞ്ഞു. കൊല്‍ക്കത്ത: ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് തവണയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്് ചാംപ്യന്‍ഷിപ്പ് നേടിയപ്പോഴും ഗൗതം ഗംഭീറായിരുന്നു ക്യാപ്റ്റന്‍.

Top