ജാര്‍ഖണ്ഡില്‍ ജെഎംഎംന് വന്‍ തിരിച്ചടി; എംഎല്‍എ സീത സോറന്‍ ബിജെപിയില്‍ ചേര്‍ന്നു

ജാര്‍ഖണ്ഡില്‍ ജെഎംഎംന് വന്‍ തിരിച്ചടി. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി പാര്‍ട്ടി അധ്യക്ഷനുമായ ഷിബു സോറന്റെ മരുമകള്‍ സീത സോറന്‍ ബിജെപിയില്‍ ചേര്‍ന്നു. ഷിബു സോറന്റെ മകന്‍ ദുര്‍ഗാ സോറന്റെ ഭാര്യയും നിലവില്‍ ജാമ എംഎല്‍എയുമാണ് സീത.

പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് രാജി. 2012 ല്‍ ജാര്‍ഖണ്ഡിലെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പക്കല്‍ നിന്നും കൈകൂലി വാങ്ങി വോട്ട് മറിച്ചെന്ന കേസില്‍ നിലവില്‍ സിബിഐ അന്വേഷണത്തിലാണ് സീതാ സോറന്‍.

Top