big salute to alancier from tovino

സംവിധായകന്‍ കമലിന് ഐക്യദാര്‍ഢ്യവുമായി ഒറ്റയാള്‍ പ്രതിഷേധം നടത്തിയ നടന്‍ അലന്‍സിയര്‍ന് ബിഗ് സല്യൂട്ട് നല്‍കി യുവതാരം ടൊവിനോ തോമസ്.

രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ലല്ലോ. ഞാന്‍ ജനിച്ച ഇന്ത്യ. ഞാന്‍ വളര്‍ന്ന ഇന്ത്യ. ഞാന്‍ ജീവിക്കും ഇവിടെ. ഇത് പ്രതിഷേധമല്ല, പ്രതിരോധം തന്നെയാണെന്ന് ടോവിനോ ഫേസ് ബുക്കില്‍ കുറിച്ചു.

സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട സംഘപരിവാര്‍ ഭീഷണിക്കെതിരെ അലന്‍സിയര്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയിരുന്നു. കാസര്‍കോട് സിനിമാ ചിത്രീകരണത്തിനെത്തിയ അലന്‍സിയര്‍ നാടകത്തിലൂടെയാണ് സംഘപരിവാര്‍ ഭീഷണിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് പ്രതിഷേധമാണിതെന്ന് അലന്‍സിയര്‍ പറഞ്ഞിരുന്നു.

Top