കൂടിയും കുറഞ്ഞും ഉള്ളി വില; ജനങ്ങള്‍ വലയുന്നു

കുതിച്ചുയര്‍ന്ന ഉള്ളി വില കുറഞ്ഞിട്ട് ദിവസങ്ങള്‍ ആയിട്ടില്ല. വീണ്ടും ഉള്ളി വില കൂടി. കോഴിക്കോട്ട് ഇന്ന് ഉള്ളി കിലോയ്ക്ക് 160 രൂപയാണ്.

ഉള്ളിയുടെ വരവ് കുറഞ്ഞതാണ് വില വര്‍ദ്ധനയ്ക്കുള്ള കാരണം. കഴിഞ്ഞ മൂന്നുദിവസം കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നിരുന്നു.

തുടര്‍ച്ചയായുള്ള വില വര്‍ദ്ധനവില്‍ നട്ടംതിരിയുകയാണ് ജനങ്ങള്‍. രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയില്‍ ലാഭം ലഭിക്കുന്നത് ഇടനിലക്കാര്‍ക്ക് മാത്രമാണ്.

Top