ഒടിടിയില്‍ നേരിട്ടുള്ള റിലീസിന് കെജിഎഫ് നിര്‍മാതാക്കള്‍ക്ക് വന്‍ തുകയുടെ ഓഫര്‍

കെജിഎഫ് ചാപ്റ്റര്‍ രണ്ടാം ഭാഗത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച ചില റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചയാകുന്നത്.

നൂറ് കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. കൊവിഡ് കാരണമാണ് സിനിമയുടെ റിലീസ് വൈകുന്നത്. ജൂലൈ 16ന് ആയിരുന്നു ആദ്യം സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നു. ഇപോള്‍ ഒരു മുന്‍നിര ഒടിടി പ്ലാറ്റ്‌ഫോം വന്‍ തുക വാഗ്ദാനം ചെയ്ത് കെജിഎഫ് നിര്‍മാതാക്കളെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ഒടിടിയില്‍ നേരിട്ടുള്ള റിലീസിന് 255 കോടി രൂപയോളം കെജിഎഫ് നിര്‍മാതാക്കള്‍ക്ക് വാഗ്ദാനം ചെയ്തുവെന്നാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നായിരുന്നു നായകന്‍ യാഷ് അറിയിച്ചത്. സിനിമയിലും നായകനിലും നിര്‍മാതാക്കളായ ഹൊമ്പാലെ ഫിലിംസിനിം വിശ്വാസമുണ്ട്. തിയറ്റില്‍ ചിത്രം വന്‍ വിജയം നേടുമെന്ന പ്രതിക്ഷയും റിലീസിന് മുന്നേ തന്നെ ചിത്രം വന്‍ ബിസിനസ് നേടിയിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

 

Top